ഷെയര്‍ചാറ്റ് വഴി പരിചയം – യുവതിയെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; സ്വര്‍ണവും തട്ടി

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ.

മുകുന്ദപുരം പുത്തൻവീട്ടിൽ നിസാമുദ്ദീൻ (39) ആണ് പിടിയിലായത്. നീറാട് സ്വദേശിനിയുടെ ഭർത്താവിന്റെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഷെയർ ചാറ്റ് മുഖേന പരിചയത്തിലായ ഇരുപത്തൊന്നുകാരിയെ കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്തും കോഴിക്കോട്ടും ലോഡ്ജുകളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

യുവതിയുടെ സ്വർണാഭരണങ്ങൾ വാങ്ങി പണയംവെച്ച് തിരിച്ചുനൽകാതെ വഞ്ചിച്ചതായും പരാതിയുണ്ട്. നിസാമുദ്ദീൻ കാസർകോട്ടെ ഒരു ഹോട്ടലിൽ ജോലിചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ഒട്ടേറെ സ്ത്രീകളെ വലയിലാക്കിയതായി സൂചനയുണ്ട്.

ഇൻസ്പെക്ടർ സി. പ്രമോദിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എം. അജാസുദ്ദീൻ, എ. ദിനേഷ്കുമാർ, സി.പി.ഒ.മാരായ രതീഷ്, പമിത്ത്, മുസ്തഫ എന്നിവർ ചേർന്നാണ് നിസാമുദ്ദീനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...