മാതാപിതാക്കളും അധ്യാപകരും നൽകുന്ന ഹൃദയത്തിന്റെ വിദ്യാഭ്യാസം തലമുറകൾക്ക് വെളിച്ചമേകും ; മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ

For full experience, Download our mobile application:
Get it on Google Play

രാമപുരം : മാതാപിതാക്കളും അദ്ധ്യാപകരും പകർന്നുനൽകിയ ഹൃദയത്തിന്റെ വിദ്യാഭ്യാസം ഓരോ വിദ്യാർഥിയുടെയും ജീവിതപാതയിൽ വഴിവിളക്കായി പ്രശോഭിക്കുമെന്ന് സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ. രാമപുരം എസ് എച്ച് ഗേൾസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിവർഷത്തിന്റെയും സ്കൂൾ വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം കുറഞ്ഞവരെങ്കിലും മാതാപിതാക്കൾ ദൈവിക ജ്ഞാനത്തിൽ ഏറെ ഉയരത്തിലാണ്. അവർ നൽകുന്ന ഉപദേശങ്ങൾക്കും തിരുത്തലുകൾക്കും ചെവികൊടുക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷൈനി സന്തോഷ്‌, ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സ്മിത അലക്സ്, എഫ് സി സി പ്രൊവിൻഷ്യൽ സുപീരിയർ റവ. ഡോ.സി. ഗ്രേസ് മുണ്ടപ്ലാക്കൽ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ലിസ്സമ്മ മത്തച്ചൻ, രാമപുരം എ ഇ ഒ ജോസഫ് കെ കെ, പി ടി എ പ്രസിഡന്റ്‌ പ്രകാശ് ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പതിനെട്ടു വർഷക്കാലം സ്കൂളിൽ ആധ്യാപന ജീവിതത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സി. റിജാ ജെയിംസ്ക്ക് യോഗത്തിൽ സമുചിതമായ യാത്രയയപ്പ് നൽകുകയുണ്ടായി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...

ഉപരോധങ്ങൾ നീക്കി അന്തിമ കരാറിലെത്താതെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കില്ല’; നിലപാട് വ്യക്തമാക്കി ഇറാന്‍

0
തെഹ്‌റാന്‍: ഇറാന്‍-യുഎസ് കരാറില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ആണവ പദ്ധതികള്‍ നിലനിര്‍ത്തുമെന്ന്...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതുമാണ് : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി...