കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിടാന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എഞ്ചിനീയറിങ് അടക്കം അശരണരായ വിദ്യാര്‍ത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിടാന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന ‘വിദ്യാമൃതം’ പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.

പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാകും. എഞ്ചിനീയറിങ്ങിന്റെ വിവിധ ശാഖകള്‍, വിവിധ പോളിടെക്നിക് കോഴ്‌സുകള്‍, വിവിധ ആര്‍ട്സ്, കോമെഴ്‌സ്, ബിരുദ, ബിരൂദാനന്തര വിഷയങ്ങള്‍, ഫാര്‍മസിയിലെ ബിരുദ – ബിരുദാനന്ദര വിഷയങ്ങള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. വരും വര്‍ഷങ്ങളില്‍ വിപുലമാകുന്ന പദ്ധതി, കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളര്‍ഷിപ്പുകളും ആവിഷ്കരിക്കും.

കോവിഡും പ്രകൃതിയും അനാഥമാക്കിയ കുട്ടികള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന പദ്ധതിയില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും പരിഗണിക്കുമെന്ന് എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു. കോളേജുകളില്‍ മാനേജ്‌മെന്റിനു അവകാശം ഉള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ്‌എസ്‌എല്‍സിക്കും ലഭിച്ച മാര്‍ക്ക് അടിസ്ഥാനമാക്കി ആയിരിക്കും പ്രവേശനം.

മമ്മൂട്ടി തന്റെ ഫെയിസ് ബുക്ക്‌ പേജിലൂടെയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. “കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരില്‍ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ, ഞാന്‍ കൂടി ഭാഗമായ കെയര്‍ ആന്‍്റ് ഷെയര്‍ ഇന്‍്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.” എന്ന് പദ്ധതി സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എറണാകുളം പാമ്ബാക്കുട, മലപ്പുറം വാളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എം.ജി.എം എഞ്ചിനീയറിംഗ് കോളേജുകള്‍, തിരുവനന്തപുരത്തെ കിളിമാനൂര്‍, എറണാകുളം പാമ്ബാക്കുട കണ്ണൂര്‍ പിലാത്തറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം. ജി.എം പോളീടെക്നിക് കോളേജുകള്‍ കിളിമാനൂര്‍, പാമ്ബക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എം.ജി.എം ഫര്‍മസി കോളേജുകള്‍, തിരുവനന്തപുരത്തെ എം. ജി. എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവടങ്ങളില്‍ ഉള്ള എല്ലാ കോഴ്‌സുകളും ഈ പദ്ധതിയുടെ കീഴില്‍ വരുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്ബത്തികമായി വിഷമിക്കുന്നവര്‍ക്കും പ്രകൃതി ക്ഷോഭത്തില്‍ ഇരകള്‍ ആയി രക്ഷിതാക്കളില്‍ ആരെങ്കിലും നഷ്ട്ടപ്പെടുകയോ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ ചെയ്തവര്‍ക്കുമാണ് പ്രധാനമായും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. ഒപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വനവാസികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ ( എസ്.എഫ്.സി ) അറിയിച്ചു.

പദ്ധതിയില്‍ ഉള്‍പ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ +917025335111, +9199464855111എന്ന നമ്ബറിലോ വിളിച്ച്‌ വിവരങ്ങള്‍ തേടി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഒപ്പം തന്നെ പദ്ധതിയുടെ പ്രചാരണര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനര്‍ കാര്‍ഡിലുള്ള ക്യുആര്‍ കോഡ് സ്മാര്‍ട്ട്‌ ഫോണില്‍ സ്കാന്‍ ചെയ്താല്‍ ഓണ്‍ലൈനയും നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കവന്നതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ അപേക്ഷകരുടെ സാമ്ബത്തിക സ്ഥിതി സംബന്ധിച്ചുള്ള നിജസ്ഥിതി അന്വേഷിച്ചു അറിയാനുള്ള ഉത്തരവാദിത്തം മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരുക്കുന്നതിനായി കെയര്‍ ആന്‍ഡ് ഷെയറിലൂടെ മമ്മൂട്ടി വിദ്യാമൃതം – ‘സ്മാര്‍ട്ട്ഫോണ്‍ ചലഞ്ച് ‘എന്ന പേരില്‍ സ്മാര്‍ട്ട്‌ ഫോണ്‍ വിതരണം നടത്തിയതിന് പിന്നാലെയാണ് വിദ്യാമൃതത്തിന്റെ രണ്ടാംഘട്ട പദ്ധതിയായി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്നത്. അയ്യായിരത്തിലധികം കുട്ടികള്‍ക്ക് അന്ന് ഫോണ്‍ വിതരണം ചെയ്തു.. കൂട്ടിക്കല്‍ ഉള്‍പ്പെടെ ഉള്ള പ്രകൃതി ക്ഷോഭബാധിത ഇടങ്ങളില്‍ മെഡിക്കല്‍ ഉള്ള സഹായങ്ങളും അദ്ദേഹം ഫൌണ്ടേഷന്‍ വഴി എത്തിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...