ഈ മനോഹരതീരത്ത് നൂറു ദിനങ്ങൾ ; കവിതയുടെ ലോകം അവിസ്മരണീയമാക്കി ഓൺലൈൻ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമൂഹ്യമാധ്യമങ്ങളുടെ ഗുണവും ദോഷവും ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഓൺലൈനിൽ കവിതയുടെ ലോകം തീർത്ത് വേറിട്ടു നിൽക്കുകയാണ് ഒരു ഓൺലൈൻ കൂട്ടായ്മ.
ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ ഓഡിയോ ആപ്പിലൂടെ “ഈ മനോഹര തീരം- കവിതയുടെ ലോകം’ എന്ന പേരിലുള്ള കൂട്ടായ്മയാണ് ഇക്കഴിഞ്ഞ നൂറു ദിനങ്ങൾ അവിസ്മരണീയമാക്കിയത്.

കവിതയെ നെഞ്ചോടു ചേർക്കുന്ന ഒരു കൂട്ടംപേർ നാടിന്റെ പലഭാഗത്തു നിന്നും വൈകുന്നേരങ്ങളിൽ ഒരുമിച്ചു. അടച്ചിരുപ്പിലും അകലത്തിരുന്ന് കവിതയുടെ അനുഭൂതി തലം അവർ പങ്കുവെച്ചു. തിരക്കുകൾക്കിടയിലും മോഡറേറ്റർമാർ ചാറ്റ് റൂം തുറക്കുന്നത് ഒരു ദിവസം പോലും മുടക്കിയില്ല. നാടിനെയും മണ്ണിനെയും കവിതയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഒരു കൂട്ടം സഹൃദയർ കൂടി എത്തിയതോടെ ഓൺലൈനിലെ സാംസ്കാരിക അരങ്ങ് സജീവമായി.

കഥകളി പദം മുതൽ നാടൻപാട്ട് വരെ മുഴങ്ങിക്കേട്ട ഓൺലൈൻ വേദിയായി ഈ മനോഹരതീരം മാറി. നാനാതുറകളിലുള്ളവർ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ, പ്രഗല്ഭർ, സാധാരണക്കാർ തുടങ്ങി പലരും എത്തിയതോടെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ കവിതയുടെ ലോകം ആത്മസംഘർഷം കുറയുക്കുന്ന മനോഹര തീരമായി മാറി. നൂറാം ദിനമായ ഇന്നലെ പ്രശസ്ത കവി സി.എസ്. രാജേഷ് ആയിരുന്നു മുഖ്യാതിഥി.

അനിൽ. പി. തോമസിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം നാരായണൻ കോരക്കാട് ഉദ്ഘാടനം ചെയ്തു. നൂറാം ദിനത്തിലെ കവിതാസായ്ഹാനത്തിൽ പ്രശസ്ത എഴുത്തുകാരി നളിനി ജമീല മഹനീയ സാന്നിധ്യമായി. മോഡറേറ്റർമാരായ വിനു നീലേരി, ദിജീഷ് കെ.എസ്.പുരം, അഡ്വ. ലതിക ബിജു, ചായം ധർമ്മജൻ, വിവാകരൻ, വിനോദ് കടമകുടി, വിപിൻ ജാനി, വിനുകുമാർ പാലമൂട്ടിൽ, സുബ്രൻ. കെ. പുള്ളി, ഹാഷിം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പി. എ. ചാക്കോ സ്വാഗതവും ആശാദ് കുമാർ നന്ദിയും പറഞ്ഞു. നിരവധി പേരാണ് ഓരോ ദിവസവും ഈ കൂട്ടായ്മയിൽ പങ്കു ചേരുന്നത്. പ്രായഭേദമെന്യേ കവിത ആസ്വാദകർക്ക് ഒത്തുചേരാനുള്ള ഓൺലൈനിലെ നല്ലഒരിടമായി മാറുകയാണ് ഈ കൂട്ടായ്മ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...