തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് നേരിട്ട് ഒരു എംപിയെ സമ്മാനിക്കാന്‍ കൂടിയാണ് അധ്വാനിക്കുന്നത് ; ഇടതു പ്രചരണം തള്ളി ടി സിദ്ദീഖ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുഡിഎഫ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് നേരിട്ട് ഒരു എംപിയെ സമ്മാനിക്കാന്‍ കൂടിയാണ് അധ്വാനിക്കുന്നതെന്ന് ഇടതു പ്രചരണം തള്ളി ടി സിദ്ദീഖ്. കെസി വേണുഗോപാല്‍ എത്തിയത് മുതല്‍ ആകെയുള്ള കനല്‍ത്തരി കെട്ട് പോകുമെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കിയ ക്യാപ്‌സ്യൂള്‍ മാത്രമാണ് അതെന്ന് സിദ്ദീഖ് പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് നഷ്ടമാകുന്ന സീറ്റ് കര്‍ണാടകയില്‍ നിന്ന് തിരിച്ച് പിടിക്കുമെന്നും സിദ്ദീഖ് പറഞ്ഞു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ മത്സരിക്കുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു കഴിഞ്ഞു. സ്വാഭാവികമായും അവര്‍ ജയ സാധ്യതയുള്ള സീറ്റിലാണ് മത്സരിക്കുക. അവര്‍ ജയിച്ചാല്‍ കര്‍ണാടകയിലാണ് ഒഴിവ് വരിക. ആ സീറ്റ് കര്‍ണാടകയില്‍ ഭരണമുള്ള കോണ്‍ഗ്രസ് തിരിച്ച് പിടിക്കുമെന്നാണ് സിദ്ദീഖ് അവകാശപ്പെടുന്നു.

ടി സിദ്ദീഖിന്റെ കുറിപ്പ്…
‘കേരളത്തിലെ യു ഡി എഫ് ഈ ലോക സഭ തെരഞ്ഞടുപ്പില്‍ RSS ന് നേരിട്ട് ഒരു എം.പി യെ സമ്മാനിക്കാന്‍ കൂടിയാണ് അദ്ധ്വാനിക്കുന്നത്. രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേയ്ക്ക് എത്തിയ ശ്രീ.K.C. വേണുഗോപാലിന്റെ രാജ്യസഭ കാലവധി 21-06-2026 വരെയുണ്ട്. KC ജയിച്ചാല്‍ BJP യ്ക്ക് രാജസ്ഥാനില്‍ നിന്നും UDFന്റെ ചെലവില്‍ അടുത്ത 2 കൊല്ലം ഒരു രാജ്യസഭ എം.പി. യെ അധികമായി ലഭിക്കും. ഭരണഘടന മാറ്റാന്‍ ശ്രമിക്കുന്ന RSS ന് UDF നല്‍കുന്ന ചെറിയ സമ്മാനം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.”

ഇതാണ് കെ സി എത്തിയത് മുതല്‍ ആകെയുള്ള കനല്‍ത്തരി കെട്ട് പോകുമെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കിയ ക്യാപ്‌സ്യൂള്‍. ഇത് ഇന്നലെ മുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫിന്റെ എല്ലാ പോസ്റ്റുകള്‍ക്ക് കീഴെയും ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നുമുണ്ട്. എങ്കില്‍ കേട്ടോളൂ, രാജസ്ഥാനില്‍ സീറ്റ് നഷ്ടമാകുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ, അതോടെ ആലപ്പുഴയില്‍ നിങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഇനി രാജസ്ഥാനില്‍ നിന്ന് നഷ്ടമാകുന്ന ഒരു സീറ്റ് കര്‍ണ്ണാടകയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് പിടിച്ചോളും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ മത്സരിക്കുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു കഴിഞ്ഞു. സ്വാഭാവികമായും അവര്‍ ജയസാധ്യതയുള്ള സീറ്റിലാണ് മത്സരിക്കുക. അവര്‍ ജയിച്ചാല്‍ കര്‍ണ്ണാടകയിലാണ് ഒഴിവ് വരിക. ആ സീറ്റ് കര്‍ണ്ണാടകയില്‍ ഭരണമുള്ള കോണ്‍ഗ്രസ് തിരിച്ച് പിടിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...