വിവിധ ഇനം ഉരഗങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം ; പിന്നാലെ പൊളിച്ചടുക്കി പൊലീസ്

For full experience, Download our mobile application:
Get it on Google Play

സിഡ്നി: വിവിധ ഇനം ഉരഗങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് കടത്താനുള്ള ശ്രമം പൊളിച്ചടുക്കി പൊലീസ്. ഓസ്ട്രേലിയയിൽ നിന്ന് ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച 9 കോടിയിലധികം വിപണി മൂല്യമുള്ള വിവിധ ഇനം പല്ലികളെയാണ് പൊലീസ് ‘രക്ഷിച്ച് . ന്യൂ സൌത്ത് വെയിൽസ് പൊലീസാണ് 257 പല്ലികളെ കടത്താനുള്ള നീക്കം തടഞ്ഞത്. പ്രാദേശിക ഇനം ജീവികളെ കടത്തുന്നത് തടയാനായി പ്രത്യേകം സജ്ജമാക്കിയ പൊലീസ് സ്ക്വാഡാണ് കണ്ടെത്തലിന് പിന്നിൽ. 9 പാക്കറ്റുകളിലാക്കിയാണ് ഇവയെ കടത്താന്‍ ശ്രമിച്ചത്. ചെറിയ കണ്ടെയ്നറുകളിൽ വളരെ പരിമിതമായ സ്ഥലം മാത്രമുള്ള പാക്കറ്റുകളിലാണ് പല്ലികളെ സൂക്ഷിച്ചിരുന്നത്.

ബുധനാഴ്ച ലഭ്യമായ രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പല്ലികളെ കണ്ടെത്തിയത്. പല്ലികളെ കടത്തിയതുമായി ബന്ധപ്പെട്ട് 41കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 3 പാമ്പുകളേയും ഈ കൂട്ടത്തിൽ ‘രക്ഷിച്ചിട്ടുണ്ട്’. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി നിരവധി സമാന സംഭവങ്ങളാണ് സിഡ്നിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കഴിഞ്ഞ ദിവസം സിഡ്നിയിൽ നിന്ന് 118 പല്ലികളേയും മൂന്ന് പാമ്പുകളേയും എട്ട് മുട്ടകളും ചത്ത നിലയിൽ 25 പല്ലികളേയും കണ്ടെത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...