സഹപാഠിയായ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി ; ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ഈജിപ്ത് : സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അല്‍ മന്‍സൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്താണ് കൊലപാതകം നടന്നത്. നയേറ അഷ്‌റഫ് എന്ന പെണ്‍കുട്ടിയെ മുഹമ്മദ് ആദല്‍ എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തിനകത്ത് വലിയ പ്രതിഷേധമാണ് ഇതേത്തുടര്‍ന്നുണ്ടായത്.

കെയ്‌റോയില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുള്ള മന്‍സൂറയിലാണ് സംഭവം. കുറ്റകൃത്യത്തിന്റെ ഗൗരവം, കൊലപാതകം നടന്ന രീതി, തുടങ്ങിയവ കണക്കിലെടുത്ത് വിചാരണയും ശിക്ഷാവിധിയും കോടതി വേഗത്തിലാക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. പൊതുജനത്തിന് ഇതൊരു മുന്നറിയിപ്പാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈജിപ്ഷ്യന്‍ പീനല്‍ കോഡ് അനുസരിച്ച് പ്രാഥമിക കോടതി വിധിയായത് കൊണ്ട് പ്രതിക്ക് അപ്പീലുമായി മുന്നോട്ട് പോകാമെന്നും അഭിഭാഷകന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ അതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പെണ്‍കുട്ടിക്ക് കൊലപാതകിയെ ഭയമുണ്ടായിരുന്നെന്ന് കാട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിയുടെ ഫോണില്‍ നിന്ന് കൊലപാതകം നടത്തുമെന്ന സൂചനകളും കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്

0
തിരുവനന്തപുരം: കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

0
ന്യൂഡൽഹി: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. ‘കൊടുംഭീകരർ ചേർന്ന് നിങ്ങളെ...

മമത ബാനർജിയുടെ അനന്തരവൾ വീടിനുള്ളിൽ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൾ...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...