അഞ്ചു വർഷത്തിനിടെ എട്ടു ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റു ; നഷ്ടമായത് 42 ജീവൻ

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടർന്നുള്ള ഗുരുതര പരിക്കും പേവിഷ ബാധയും മൂലം സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ നഷ്ടമായത് 42 ജീവൻ. ഈ കാലയളവിൽ എട്ടു ലക്ഷത്തിലേറെ പേർക്ക് നായ്ക്കളുടെ കടിയേറ്റു. 2016 ജനുവരി മുതൽ 2021 ജൂലായ്‌ വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേർക്കാണ്. ഇതിൽ നായയുടെ കടിയേറ്റവർ 8,09,629 പേരാണ്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ആരോഗ്യ വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുള്ളത്.

ജീവൻ പൊലിഞ്ഞ 42 പേരിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒൻപതു പേരുണ്ട്. തിരുവനന്തപുരത്ത് അഞ്ചു പേരും എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിൽ നാലുപേർ വീതവും തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ മൂന്നുപേർ വീതവും മരിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പാലക്കാട്ടും രണ്ടുപേർ വീതവും ആലപ്പുഴയിൽ ഒരാളുമാണ് മരിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ശ്വാനൻമാരുടെ വിളയാട്ടം കൂടുതൽ. ഇവിടെ മാത്രം 1,46,528 പേർക്ക് പട്ടിയുടെ കടിയേറ്റു. പാലക്കാട് ജില്ലയിൽ 1,12,197 പേർക്ക് കടിയേറ്റു. 76,300 പേരെ പട്ടികടിച്ച എറണാകുളം മൂന്നാമതുണ്ട്. 21,269 പേർക്ക് കടിയേറ്റ വയനാട് ജില്ലയിലാണ് കുറവ്. അഞ്ചു കൊല്ലത്തിനിടെ 40 ലേറെപ്പേർ പട്ടികടിയെത്തുടർന്ന്‌ മരിച്ചുവെങ്കിലും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഇവരുടെ കുടുംബാംഗങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...