ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യത്തിൽ എട്ട് പാർട്ടികൾ കൂടി അണിചേരും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: 2024ലെ പാർലമന്റെ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ഐക്യത്തിനുള്ള പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കും. കർണാടകയിലെ ബംഗളൂരുവിൽ ജൂലൈ 17, 18 തീയതികളിലാണ് പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗം നടക്കുക. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അടക്കം എട്ട് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പുതിയതായി പങ്കെടുക്കും. മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), കൊങ്കുദേശ മക്കൾ കക്ഷി (കെ.ഡി.എം.കെ), വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), റെവല്യുഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ), കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി) എന്നീ പാർട്ടികളാണ് ബംഗളൂരു യോഗത്തിൽ പങ്കെടുക്കുന്നവർ. ഇതിൽ എം.ഡി.എം.കെയും കെ.ഡി.എം.കെയും 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഖ്യകക്ഷികളായിരുന്നു.

ജൂലൈ 17 വൈകിട്ട് ആറു മണിക്കും 18ന് രാവിലെ 11 മണിക്കുമാണ് ബംഗളൂരുവിലെ യോഗം നടക്കുക. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും യോഗത്തിൽ പങ്കെടുക്കും. ജൂൺ 23ന് 15ലധികം പ്രതിപക്ഷ പാർട്ടികളുടെ കേന്ദ്ര നേതാക്കൾ പങ്കെടുത്ത ബിഹാറിലെ പാറ്റ്നയിൽ നടന്ന യോഗം വൻ വിജയമായിരുന്നു.വരാനിരിക്കുന്ന നാല് നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ട് സം‍യുക്ത നീക്കത്തിനായി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...