അടൂർ : ഏഴംകുളം – ഏറത്ത് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വരിക്കപ്ലാമൂട്ടിൽ വ്യാപകമായി മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇറച്ചി അവശിഷ്ടങ്ങളുടെ ദുർഗന്ധം കാരണം മൂക്കുപൊത്താതെ വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഏനാത്ത് – ഏഴംകുളം മിനി ഹൈവേയുടെ ഇരുവശങ്ങളിലും അവിടെനിന്നുള്ള ഉപറോഡിന്റെ വശങ്ങളിലുമാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. രാത്രി കാലങ്ങളിൽ സ്ഥിരമായി ആളുകൾ വാഹനങ്ങളിലെത്തി ചാക്ക് കണക്കിന് മാലിന്യം തള്ളുന്നെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മാലിന്യ തള്ളുന്നതിന്റെ പേരിൽ പലപ്പോഴും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. അറവുമാലിന്യം, സാനിറ്ററി നാപ്കിനുകൾ, പ്ലാസ്റ്റിക് സാധനങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, കെട്ടിടം പണിക്ക് ഉപയോഗിക്കുന്ന കെമിക്കലുകളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് തള്ളുന്നത്. ഭക്ഷണവശിഷ്ടങ്ങൾ പ്രതീക്ഷിച്ച് തെരുവ് നായ്കളുടെ ഒരു കൂട്ടം തന്നെ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. രാത്രി സമയങ്ങളിൽ ബൈക്ക് യാത്രക്കാർക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുന്നതിനാൽ പലരും അപകടത്തിൽ പെടുന്നത് പതിവാണ്. സ്ത്രീകളും കുട്ടികളും തെരുവ് നായ്കളെ ഭയന്നാണ് ഈ വഴി സഞ്ചരിക്കുന്നത്. നിരീക്ഷണ ക്യാമറയും പോലീസ് പട്രോളിംഗും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033