എറണാകുളം ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 70 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ആറു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് 143 പേര്‍ രോഗ മുക്തി നേടി. 46 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 161 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1204 ആണ്. 995 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 2077 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകീട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച്‌ 331 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 29 ആദ്യ ഡോസും 131 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 306 ഡോസും 24 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 171 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 114795 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി. ജില്ലയില്‍ ഇതുവരെ 6058158 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3217393 ആദ്യ ഡോസ് വാക്‌സിനും 2725970 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 5252275 ഡോസ് കൊവിഷീല്‍ഡും 788834 ഡോസ് കൊവാക്‌സിനും 16777 ഡോസ് സുപ്ട്‌നിക് വാക്‌സിനും 272 ഡോസ് കോര്‍ബി വാക്‌സിനുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...