വഴിതടഞ്ഞ സമരക്കാരോട് കയര്‍ത്ത് ബൈക്ക് യാത്രികന്‍ ; പിന്നീട് നടന്നത് കയ്യാങ്കളി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വഴിതടഞ്ഞ സമരക്കാരോട് കയര്‍ത്ത് ബൈക്ക് യാത്രികന്‍. പണിമുടക്കിയ തൊഴിലാളികള്‍ തൃശൂര്‍ സ്വരാജ് റൗന്‍ഡില്‍ വാഹനങ്ങള്‍ തടഞ്ഞതാണ് തര്‍ക്കത്തിനിടയാക്കിയത്. ബൈക്ക് യാത്രക്കാരനു നേരെ സമരക്കാരുടെ കയ്യേറ്റ ശ്രമവും ഉണ്ടായി. വഴി തടഞ്ഞപ്പോള്‍ താന്‍ പോടോ.. താന്‍ ആരാടാ ഇവിടുത്തെ.. എന്നു ബൈക്ക് യാത്രികന്‍ ചോദിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. തുടര്‍ന്ന് തൊഴിലാളികളില്‍ ചിലര്‍ ഇയാളെ കയ്യേറ്റം ചെയ്യുകയും പിടിച്ചു തള്ളുകയും ചെയ്തു.

പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ടാണു തൊഴിലാളികളെ ശാന്തരാക്കിയത്. ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയിലേക്കു പോകുകയാണെന്നു പറഞ്ഞെങ്കിലും സമരക്കാര്‍ കടത്തിവിട്ടില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനെ പോലീസ് ഇടപ്പെട്ടു മടക്കി വിട്ടു. സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു തുടങ്ങിയതോടെ വണ്ടികള്‍ പോലീസ് വഴിതിരിച്ചു വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...