കുപ്രസിദ്ധ മയക്കുമരുന്ന് കേസിലെ പ്രതി എൽ ചാപ്പോയുടെ മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ; തടവിൽ കഴിയുന്ന കുപ്രസിദ്ധ മയക്കുമരുന്ന് പ്രഭു എൽ ചാപ്പോയുടെ മകൻ കാപ്പോ ഒവിഡിയോ ഗുസ്മാൻ മെക്സിക്കോയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. മെക്സിക്കൻ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒവിഡിയോയെ 2019 ഒക്ടോബറിൽ വടക്കൻ സംസ്ഥാനമായ സിനലോവയിൽ നിന്നും കസ്റ്റഡിയിൽ എടുത്തെങ്കിലും മയക്കുമരുന്ന് സംഘത്തിൽ നിന്നുള്ള ആക്രമണം ഭയന്ന് വിട്ടയക്കുകയായിരുന്നു.

സർക്കാരിന് അപമാനമായി കലാശിച്ച പരാജിതശ്രമത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് പുതിയ സംഭവം. ഒവിഡിയോ ഇപ്പോൾ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ ഉണ്ട്. അറസ്റ്റിന് പിന്നാലെ വൻ ഏറ്റുമുട്ടലാണ് നടക്കുന്നത്. വടക്കൻ സംസ്ഥാനമായ സിനലോവയിലെ പ്രധാന നഗരമായ കുലിയാക്കനിൽ മയക്കുമരുന്ന്-ഗുണ്ടാ സംഘങ്ങൾ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടു. സംഭവത്തിൻ്റെ സ്ഥിരീകരിക്കാത്ത വീഡിയോൾ പുറത്തുവന്നിട്ടുണ്ട്.

കുലിയാക്കനിൽ ഒറ്റരാത്രികൊണ്ട് കനത്ത പോരാട്ടം നടന്നതായാണ് വിഡിയോകൾ കാണിക്കുന്നത്. നഗരത്തിലെ വിമാനത്താവളം അടച്ചുപൂട്ടി, പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സിനലോവ കാർട്ടലിന്റെ 32 കാരനായ മുതിർന്ന അംഗത്തെ സുരക്ഷാ സേന പിടികൂടിയതായി പ്രതിരോധ മന്ത്രി ലൂയിസ് ക്രെസെൻസിയോ സാൻഡോവൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...