കാത്തിരിപ്പിന് വിരാമം ; കടമ്പനാട് നാലു തുണ്ടിൽ മേൽത്തുരുത്തി ഏലാ കനാൽ പാലം യാഥാർത്ഥ്യമായി

For full experience, Download our mobile application:
Get it on Google Play

അടൂർ : കടമ്പനാട് നാലു തുണ്ടിൽ മേൽത്തുരുത്തി ഏലാ കനാൽ പാലം യാഥാർത്ഥ്യമായി. ഇതോടെ കടമ്പനാട് പഞ്ചായത്തിലെ നാലുതുണ്ടിൽ പ്രദേശത്തെ ജനങ്ങളുടെ നാൽപത്തിഅഞ്ച് വർഷത്തോളമായുള്ള
കാത്തിരിപ്പിന് ആണ് ഇതോടെ വിരാമം ആയത്. പ്രദേശത്തെ ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം കനാൽ കടന്ന് പോയതിനാൽ ശാസ്താംകോട്ട റോഡുമായി ആ പ്രദേശത്തെ ജനങ്ങളുടെ യാത്രാ സൗകര്യത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മാത്രവുമല്ല കനാൽ റോഡിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം കടമ്പനാട് എത്തുവാൻ. അതുപോലെ തന്നെ കർഷകർക്ക് ഏലയിലേക്ക് പോകുന്നതിനും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ നേതാവുമായ എസ് രാധാകൃഷ്ണൻ മുഖേന എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന് നൽകിയ നിവേദനത്തെ തുടർന്നാണ് എംഎൽഎ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് പാലം യാഥാർത്ഥ്യമായത്. ജില്ലാ നിർമ്മിതികേന്ദ്രം ആയിരുന്നു പദ്ധതി ചുമതല. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗം വിമലാ മധു , ഗ്രാമപഞ്ചായത്തംഗം റ്റി പ്രസന്നകുമാർ, മുൻ പഞ്ചായത്തംഗം ആർ സുരേഷ് കുമാർ, റ്റി ആർ ബിജു, എസ് പ്രഭാകരൻപിള്ള, ജി കുട്ടപ്പൻ, സി ഗോപിനാഥൻ കടമ്പ്, സി അനീഷ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...