ഇടുക്കിയില്‍ മൂന്നാം നിലയിലെ പടിക്കെട്ടില്‍നിന്ന് വീണ് ഐ.എന്‍.ടി.യു.സി നേതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ്. സുമേഷ് ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി ഇടുക്കി ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറുമായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സുമേഷിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടത്തിലും മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനക്കായി ലോഡ്ജിലെ സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഷീജയാണ് ഭാര്യ. രണ്ടുവയസുള്ള മകന്‍ അഭീഷ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....