കോന്നി : ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി സി.പി.ഐ (എം) പ്രമാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളകൊള്ളൂരിൽ തരിശു കിടന്ന ഭൂമിയിൽ കൃഷി ആരംഭിച്ചു. വാഴയും മരച്ചീനിയും അടക്കമുള്ള കാർഷിക വിളകളും ജൈവ പച്ചക്കറിയുമാണ് ക്യഷി ചെയ്യുന്നത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു . ലോക്കൽ സെക്രട്ടറി കെ അർ ജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എം മോഹനൻ, എം അനീഷ് കുമാർ, ലോക്കൽ കമ്മിറ്റിയംഗം എം അഖിൽ, കർഷക സംഘം നേതാവ് അനിൽകുമാർ, പഞ്ചായത്തംഗം ദീപ കണ്ണൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സുജാത, ഷിബു, മാത്യു എന്നിവർ പങ്കെടുത്തു.
ഇളകൊള്ളൂരിൽ തരിശു കിടന്ന ഭൂമിയിൽ കൃഷി ആരംഭിച്ചു
RECENT NEWS
Advertisment