രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി എളമരം കരീം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ‘പോറ്റിയെ കേറ്റി’യെ പാരഡി ഗാനം പാടിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി എളമരം കരീം. ഉത്തരവാദിത്തമില്ലാത്ത കോൺഗ്രസ് നേതാക്കൾ പറയുന്നത് വായിക്കുകയാണ് രാഹുൽ ഗാന്ധി എന്നും സർക്കാരിനെ പാട്ട് പാടി കളിയാക്കി പ്രചരണം നടത്തുകയാണ് എന്നും എളമരം കരീം പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യം സ്വന്തം വീട്ടിൽ പോയി നോക്കണം. സ്പെഷ്യൽ സെക്യൂരിറ്റി ഉള്ള സോണിയാ ഗാന്ധിയെ കാണാൻ എങ്ങനെ അനുമതി ലഭിച്ചു എന്നും കെ കരുണാകരൻ പോലും സോണിയാ ഗാന്ധിയെ കാണാൻ ദിവസങ്ങളാണ് കാത്തുനിന്നത് എന്നും എളമരം കരീം വിമർശിച്ചു.

വിവാദ എഫ്‌സിആർഎ നിയമഭേദഗതിയിലും എളമരം കരീം പ്രതികരിച്ചു. എഫ്‌സിആർഎ ബില്ല് പാസാക്കുന്നതോടെ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിര ഗാന്ധി സർക്കാറാണ് എഫ്‌സിആർഎ നിയമം ആദ്യം കൊണ്ടുന്നത്. കത്തി നിൽക്കുന്ന വിഷയത്തിൽ കേരളത്തിലെത്തിയിട്ടും രാഹുൽ ഗാന്ധി നിലപാട് പറഞ്ഞില്ല. ബിൽ ചർച്ചയായപ്പോൾ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവില്ല എന്നും എളമരം കരീം കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...