ഇലന്തൂര്‍ ഗവൺമെൻറ് കോളേജ് : സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കും ; താല്‍ക്കാലിക കെട്ടിടം നിര്‍മ്മിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ഗവൺമെൻറ് കോളേജിന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിനും വഴിക്കുമായി സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോളേജ് വികസനസമിതി യോഗം തീരുമാനിച്ചു. നിലവില്‍ കൈവശമുള്ള മൂന്ന് ഏക്കര്‍ സ്ഥലത്ത് താത്കാലിക കെട്ടിടം നിര്‍മ്മിക്കാനും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അഡ്മിഷനോട് അനുബന്ധിച്ച് ഡിഗ്രി കോഴ്സുകള്‍ക്ക് 1000 രൂപയും പിജി കോഴ്സുകള്‍ക്ക് 1500 രൂപയും വിദ്യാര്‍ഥികളില്‍ നിന്ന് സിഡിസി(കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി) ഫണ്ടായി വാങ്ങാനും തീരുമാനമായി.

2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് നിലവില്‍ ഗവൺമെൻറ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇലന്തൂര്‍ ഗവൺമെൻറ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. ശൈലജാകുമാരി, കോളേജ് അധ്യാപിക എം.ഹയറുന്നിസ, പിടിഎ അംഗം കെ.എം. സലീന, റിട്ടയേർഡ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ.എസ്. ശ്രീകല, പിഡബ്ല്യുഡി ബില്‍ഡിംഗ്സ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. ശുഭ, കോളേജ് യൂണിയന്‍ പ്രതിനിധി ആര്‍.എ. അന്‍സാബ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് ; പി എസ് പ്രശാന്തിന് ജാമ്യം

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ്...

സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബെംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക്...

മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ....

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ

0
കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...