‘റോഡുകളുടെ ശോച്യാവസ്ഥ’ ; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ കാലാവസ്ഥ അടക്കം നിരവധി പ്രശ്‌നങ്ങളാണ് റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയില്‍ എല്‍ദോസ് കുന്നപ്പളളി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ജൂലൈ മാസത്തേക്കാള്‍ റോഡിലെ കുഴികളുടെ എണ്ണം കുറഞ്ഞതായും റിയാസ് അവകാശപ്പെട്ടു.

പല പ്രവര്‍ത്തികളും നേരിട്ട് പോയി വിലയിരുത്തി. തെറ്റായ പ്രവണതകള്‍ കണ്ടാല്‍ സന്ധി ഇല്ലാതെ മുന്നോട്ട് പോകും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ചുവെന്നും റിയാസ് വ്യക്തമാക്കി. മഴക്കാല റോഡ് പരിചരണത്തിന് ആസൂത്രിത പ്രവര്‍ത്തനം നടത്തിയിരുന്നു. ഒരു കുഴി പോലും ഇല്ലാത്ത അവസ്ഥയില്‍ റോഡിന്റെ അവസ്ഥ മാറണം.

എല്‍ദോസ് കുന്നപ്പള്ളി സിനിമ കാണുന്നതിന് ഇടയില്‍ സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് കൂടി നോക്കണമെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. അനൗണ്‍സ്‌മെന്റ് വാഹനവുമായി എല്‍ദോസ് കുന്നപ്പള്ളിയുടെ മണ്ഡലത്തിലൂടെ പോകാം. ജനങ്ങള്‍ മാലയിട്ട് സ്വീകരിക്കുമെന്നും റിയാസ് പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി അടക്കം സര്‍ക്കാരിനെ ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്നും കേരളത്തിലെ റോഡുകളെ മുതലക്കുഴികള്‍ എന്ന് പറയേണ്ടി വരുമെന്നും എല്‍ദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യത ; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15...

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട് ; വ്യത്യസ്‌ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട് ; മന്ത്രി ഷിബു ബേബി...

0
കൊല്ലം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി ഷിബു...

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി ; രാജ്യവ്യാപക ക്യാമ്പയിനുമായി ബി ജെ പി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി എം എ ബേബി

0
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി...