Sunday, April 7, 2024 10:38 am

ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒന്നര കോടി രൂപ എസ്റ്റിമേറ്റില്‍ അടിയന്തരമായി ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Lok Sabha Elections 2024 - Kerala

ഒന്നര കോടി രൂപ എസ്റ്റിമേറ്റില്‍ 2500 സ്‌ക്വയര്‍ ഫീറ്റിലാണ് ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കുക. പ്രീ – ഫാബ് മെറ്റീരിയല്‍ ഉപയോഗിച്ച് ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഐസലേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം. പകര്‍ച്ച വ്യാധി കാലത്ത് ഐസലേഷന്‍ ബ്ലോക്കായും, മറ്റു സമയങ്ങളില്‍ ആശുപത്രിയുടെ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 140 മണ്ഡലങ്ങളിലും ഐസലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുകയാണ്. അതിന്റെ ഭാഗമായി ആറന്മുള മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രമാണ്. അതിനായി ഉടന്‍ തന്നെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി എന്‍എച്ച്എമ്മിനെ ചുമതലപ്പെടുത്തി.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ആദ്യഘട്ടത്തിനായി അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. കൂടാതെ എന്‍എച്ച്എം അന്‍പതുലക്ഷത്തിന്റെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതു പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വാര്‍ഡ് അംഗം സജി തെക്കുംകര എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സജി മഞ്ഞക്കടമ്പിലിന്റെ രാജി ; കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

0
കോട്ടയം: ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന്...

കടമ്പനാട് ഭഗവതി ​ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി

0
അടൂർ : കടമ്പനാട് ഭഗവതി ​ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഭക്തിസാന്ദ്രമായി....

എസ്.എൻ.ഡി.പി യോഗം കിഴക്കുപുറം ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും

0
പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 2199-ാംനമ്പർ കിഴക്കുപുറം ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്‍റെ...

ഇസ്രയേലിൽ സർക്കാരിനെതിരായ പ്രതിഷേധ റാലിയിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരു മരണം, നിരവധി പേർക്ക്...

0
തെൽ അവീവ്: ഭരണകൂടഭീകരതക്കെതിരെ തലസ്ഥാനമായ തെൽ അവീവിൽ ആയിരങ്ങളെ അണിനിരത്തി നടത്തിയ...