പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ പിൻവലിക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ലോക്ക് ഡൌണ്‍ ഇളവുകളുമായി ബന്ധപ്പെട്ടുള്ള പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വി എസ് ഷജീര്‍ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ലോക്ക് ഡൌണ്‍ നിയമങ്ങള്‍ മൂലം കടകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. എല്ലാകടകളും തുറക്കുവാന്‍ അനുവാദം തന്നെങ്കിലും ആരും കടയില്‍ വരേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന്റെത്.

കടകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഈ ഉത്തരവിലെ അവ്യക്തത പരിഹരിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ വ്യാപാരികള്‍ക്കും പൊതുജനത്തിനും പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റാത്തതുമായ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന്റെത്.  കടകളില്‍ വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റോ വാക്സിനേഷനോ സ്വീകരിച്ചിട്ടുണ്ടോ എന്ന് കച്ചവടക്കാരന് നോക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

നിലവില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ്‌ ഭൂരിഭാഗം വാക്സിനും ലഭിച്ചത്. മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വാക്സിന് ദൗര്‍ലഭ്യം തുടരുകയാണ്. കച്ചവട സ്ഥാപനത്തിലെ മുഴുവന്‍ പേരും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്  കൈവശം വയ്ക്കണമെന്ന് പറയുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും കെ.വി.വി.ഇ.എസ് യൂത്ത് വിങ് ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...