ഇന്ത്യയുടെ ആദ്യസ്വര്‍ണം : ചരിത്രം സൃഷ്ടിച്ച്‌ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ : ഇന്ത്യയുടെ ആദ്യസ്വര്‍ണം. ചരിത്രം സൃഷ്ടിച്ച്‌ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത് ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ പായിച്ച്‌ നീരജ് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.

രണ്ടാം ശ്രമത്തില്‍ 87. 58 മീറ്റര്‍ ആണ് നീരജ് സ്വന്തമാക്കിയത്. 12 താരങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇതില്‍ എട്ടുപേര്‍ അവസാന റൗണ്ടിലേക്ക് കടന്നു. ഓരോ താരത്തിനും ആറ് അവസരങ്ങള്‍ വീതമാണ് ലഭിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ ടിക്കറ്റെടുത്തിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 32 താരങ്ങളില്‍ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു. നീരജിന്റെ ഏറ്റവും മികച്ച പ്രകടനം ഈ വര്‍ഷം മാര്‍ച്ചില്‍ കുറിച്ച 88.07 മീറ്റര്‍ ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...