നെടുങ്കണ്ടത്തെ ജയില്‍ വാര്‍ഡന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : ഭര്‍ത്താവിന്റെ വീട്ടില്‍ വളരെ സംശയാസ്പദമായ സാഹചര്യത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. നെടുങ്കണ്ടത്തെ ജയില്‍ വാര്‍ഡന്‍ കവുന്തി മണികെട്ടാന്‍ പൊയ്കയില്‍ അര്‍ജുനന്റെ ഭാര്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

24 കാരിയായ ദേവികയെ വീട്ടിലെ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അര്‍ജ്ജുന്‍ പോലീസിന് നല്‍കിയ മൊഴി. രാത്രി ശുചിമുറിയില്‍ പോയ ദേവികയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അര്‍ജ്ജുന്‍ പറയുന്നത്. എന്നാല്‍ പോലീസെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കപ്പുറത്തേക്കുള്ള ദൂരൂഹത സംഭവത്തിനുണ്ടെന്ന് ബോധ്യപ്പെട്ടത്.

മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളും  ആരോപിച്ചു. കട്ടപ്പന ഡിവൈഎസ്‌പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...