മദ്യപിച്ചാല്‍ പ്രശ്നമുണ്ടാക്കും എന്നാല്‍ ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല : ഷാഫിയുടെ ഭാര്യ നബീസ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഷാഫി നിരപരാധിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസ. മദ്യപിച്ചാല്‍ പ്രശ്നമുണ്ടാക്കും. എന്നാല്‍ ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നബീസ പറഞ്ഞു. തന്‍റെ മൊബൈല്‍ ഫോണ്‍ ഷാഫി ഉപയോഗിച്ചിരുന്നു. മദ്യപിച്ച്‌ തന്നെയും ഉപദ്രവിക്കാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ പണം കൊണ്ടു വന്നിട്ടില്ല. നബീസ പറഞ്ഞു.

അതേസമയം ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയെന്നും പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്‌.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ര്‍ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുമ്പ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി.

വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികള്‍ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കടവന്ത്രയിലെ പത്മയുടെ തിരോധാന കേസ് അന്വേഷണത്തിന് ഇടയിലാണ് കാലടിയിലെ റോസ്‍ലിന്‍റെ കൊലപാതകം കണ്ടെത്തിയത്. കാലടി കേസും കടവന്ത്ര കേസും ഒരുമിച്ച്‌ അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണ‌ര്‍ എച്ച്‌.നാഗരാജു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ...

0
പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ -...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...