കിടപ്പു രോഗികൾക്കാശ്വാസമായി ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ ‘സ്നേഹപൂർവ്വം’

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പിലാക്കിവരുന്ന അശരണർക്ക് കൈത്താങ്ങാകുന്ന ‘സ്നേഹപൂർവ്വം” പദ്ധതിയുടെ ഫെബ്രുവരി മാസത്തെ സഹായം വിതരണം ചെയ്തു. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. എസ്എച്ച് ഒ ടി കെ വിനോദ് കൃഷണന്റെ മേൽനോട്ടത്തിൽ
ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് ക്യാമ്പയിനിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.

സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. തീർത്തും അർഹരായവർക്ക് കൃത്യമായി പോലീസ് സഹായം വീട്ടിലെത്തിച്ച് നല്കുന്നതറിഞ്ഞ സുമനസ്സുകൾ സഹായിക്കാൻ മുന്നോട്ട് വരുന്നുണ്ട്. പദ്ധതി പ്രകാരം അർഹരായവർക്ക് അവശ്യവസ്തുക്കള്‍ ഇലവുംതിട്ട എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ നേരിട്ടെത്തി വിതരണം ചെയ്തു. എസ് ഐ ടി.പി ശശികുമാർ , കെ .പി .എ ജില്ലാ ജോ.സെക്രട്ടറി കെ.എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, ജനമൈത്രി സമിതിയംഗം ബിനു പല്ലവി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഭക്ഷണം വേസ്റ്റാക്കുന്നതിൽ വേവലാതിലില്ലാത്ത നമ്മൾ പട്ടിണിയിലും അർധ പട്ടിണിയിലുമുള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കണമെന്ന സന്ദേശം പൊതു സമൂഹത്തിന് നല്കുകയാണ് ഈ മാതൃകാ പ്രവർത്തനങ്ങളിലൂടെ ഇലവുംതിട്ട ജനമൈത്രി പോലീസ്. വരും മാസങ്ങളിൽ അർഹരായ കൂടുതലാൾക്കാരിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും അവർ അറിയിച്ചു. സഹായിക്കുവാന്‍ സന്മനസ്സുള്ളവര്‍ ഇലവുംതിട്ട ജനമൈത്രി പോലീസുമായി ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...