ഇലവുംതിട്ട: സ്കൂൾ കുട്ടികൾക്ക് ഹാൻസ് വില്പന നടത്തിയ മധ്യവയസ്കൻ പോലീസ് പിടിയിൽ. കൈപ്പുഴ നോർത്ത് പൂക്കൈതയിൽ രാജു എന്ന ഗോപാലകൃഷ്ണനാണ് വില്പന നടത്തുന്നതിനിടെ ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി കുട്ടികൾക്ക് ഇയാൾ ഹാൻസുൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ വിറ്റുവരികയായിരുന്നു. ഇലവുംതിട്ട ജനമൈത്രി പോലീസ് സ്കൂളുകളിൽ നടപ്പാക്കിയ വഴികാട്ടി പദ്ധതിയിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് എച്ച് ഒ വിനോദ് കൃഷ്ണൻ ടി കെ, എസ് ഐ ടി.പി ശശികുമാർ , പോലീസുദ്യോഗസ്ഥരായ കെഎസ് സജു, രമ്യത്ത് രാജൻ, എസ് ഷാലു , അജിത്ത്, എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റയാൾ റിമാൻഡിൽ
RECENT NEWS
Advertisment