ഭീഷണിപ്പെടുത്തി സ്വർണവും പണവും കൊള്ളയടിച്ച ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ടു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : സ്വർണവും പണവും കൊള്ളയടിച്ച ശേഷം 55 കാരിയെ കിണറ്റിൽ തള്ളിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലാണ് സംഭവം. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ലക്ഷ്മിയെയാണ് മോഷ്ടാവ് ആക്രമിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. 21 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട സ്ത്രീയെ നിലവിളികേട്ട് എത്തിയവരാണ് രക്ഷിച്ചത്. ഓൺലൈൻ ഇടപാടുകളിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായ പ്രതിയാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരിച്ചറിയാതിരിക്കാനാണ് പ്രതി മോഷണത്തിനു ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത്. ജോലി നൽകാമെന്ന് പറഞ്ഞാണ് അജ്ഞാതൻ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതെന്ന് ലക്ഷ്മി പൊലീസിനോടു പറഞ്ഞു.

ഫാമിൽ ജോലി നൽകാമെന്നാണ് ഇയാൾ ലക്ഷ്മിയോടു പറഞ്ഞത്. തുടർന്ന് ബൈക്കിൽ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങളും വെള്ളി പാദസരവും പണവും കവർന്നു. ശേഷം കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്ന വലിയ കിണറ്റിലേക്ക് തള്ളിയിട്ടു. കിണറിനുള്ളിലെ കയറിൽ പിടിച്ചാണ് ലക്ഷ്മി ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി കയർ മുറിച്ച ശേഷം കടന്നുകളഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...