വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ ; നാലുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വര പുതുവൽ പുത്തൻ വീട്ടിൽ സ്വകാര്യ റിസോർട്ടിനു സമീപം താമസിക്കുന്ന സദാനന്ദൻ (65) ആണ് മരിച്ചത്. ജീർണ്ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ വിഴിഞ്ഞം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ. എം. പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസെത്തി നടത്തിയ പരിശോധനയിലാണ്

മുറിക്കുളളിൽ സദാനന്ദന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുളളതായി പോലീസ് പറഞ്ഞു. നടപടികൾക്കുശേഷം മൃതദേഹം ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയില്ലെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു. സദാനന്ദന്റെ ഭാര്യ ഗിരിജ മൂന്നര വർഷം മുൻപ് മരിച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം മക്കളുടെ അടുത്ത് നിന്ന് മാറി ചൊവ്വരയുളള വീട്ടിൽ ഒറ്റയ്ക്കു താമസിച്ച് വരുകയായിരുന്നു. മക്കൾ; കുഞ്ഞുമോൾ,സനൽ, സാജൻ. വിഴിഞ്ഞം പോലീസ് കേസെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....