ഇടുക്കി വെൺമണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെൺമണി: ഇടുക്കി വെൺമണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെൺമണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ (65) ആണ് മരിച്ചത്. കൊലചെയ്ത മരുമകൻ കുഞ്ഞുകുട്ടൻ (35) എന്ന് വിളിക്കുന്ന അലക്‌സിനെ കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. പ്രതി അലക്‌സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

ഈസ്റ്റർ ദിനത്തിൽ കുടുംബാംഗങ്ങളെല്ലാം ശ്രീധരന്റെ ഭാര്യാ സഹോദരന്റെ വീട്ടിൽ ഒത്തുചേർന്നതായിരുന്നു. ഇവിടേക്കെത്തിയ അലക്‌സ് ബന്ധുക്കളുമായി വാക്കേറ്റമുണ്ടാക്കുകയും ഇതിനിടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ശ്രീധരനെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട അലക്‌സിനെ വൈകീട്ട് ഏഴ് മണിയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...