റോഡ്‌ അപകടം : റാന്നി ഷാലിമാര്‍ സൗണ്ട്സ് ഉടമ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. അങ്ങാടി പുളിമുക്ക് വടക്കേമുറിയില്‍ വി.പി സോമശേഖരൻ നായർ (68) ആണ് മരിച്ചത്. ഇന്ന് രണ്ടുമണിയോടെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇട്ടിയപ്പാറ വലിയപറമ്പുപടിക്ക് സമീപമായിരുന്നു സംഭവം. ഇദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താന്‍ ആയില്ല. ഇട്ടിയപ്പാറ ഭാഗത്ത് നിന്നും വന്ന കാറിലേക്ക് സോമശേഖരന്‍ നായര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇരുചക്ര വാഹനം തെറ്റായ ദിശയിലെത്തിയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പിന്നാലെ എത്തിയ മറ്റു വാഹനങ്ങള്‍ ഏതെങ്കിലും ഇരുചക്ര വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അപകടം നടന്ന സ്ഥലം നേരായ ദിശയിലുള്ള റോഡാണ്. സംഭവത്തിന്റെ  സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സോമശേഖരന്‍ നായര്‍ റാന്നിയില്‍ ഷാലിമാര്‍ സൗണ്ട്സ് എന്ന സ്ഥാപനം നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...