കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക ബഡ്‌ജറ്റ്‌ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2026-27 വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർമാനുമായ ബോബി റോയി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് അധ്യക്ഷത വഹിച്ചു. കാർഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ടൂറിസം മേഖലകൾക്ക് ഉണർവ് നൽകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. അതിരുങ്കൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലസിന് 1 കോടി രൂപയും, കുടപ്പാറ ടൂറിസം പദ്ധതിക്ക് 25 ലക്ഷം രൂപ, തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിന് 5 ലക്ഷം രൂപയും വാർഷിക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ആകെ 467134114 രൂപ വരവ് പ്രതീഷിക്കുന്ന ബഡ്ജറ്റിൽ 433692000 ചിലവ് പ്രതീക്ഷിക്കുന്നു. നിക്കി ബാക്കിയായി 24035624 രൂപയും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർമാൻമാരായ സജീവ് റാവുത്തർ, ജയകുമാർ, പ്രസന്നകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...