ആലപ്പുഴ: പാണാവള്ളിയിൽ വയോധികനെ വീട്ടിനുള്ളിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) മർദനമേറ്റത്. മുൻവൈരാഗ്യത്തിൻ്റെ പേരിലാണ് മർദനം. അയൽവാസി സത്താർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. വിജയനും പ്രതികളും തമ്മിൽ നേരത്തെ നിലനിന്നിരുന്ന തർക്കങ്ങളും കോടതിയിലുള്ള കേസുകളുമാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. വിജയനെ വീട്ടിനുള്ളിൽ നിന്ന് പ്രതികളുടെ വീട്ടുമുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും, ഉടുമുണ്ട് ഉരിഞ്ഞ് അത് ഉപയോഗിച്ച് തന്നെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരിക്കേറ്റ വിജയൻ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























