പയ്യന്നൂരിൽ സമാധാനത്തിന്റെ ‘പുതിയ മതിൽ’ ; അക്രമ രാഷ്ട്രീയത്തിന് മധുരമായ മറുപടിയുമായി വി. കുഞ്ഞികൃഷ്ണനും അനുയായികളും

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : അക്രമത്തിന് അക്രമം എന്ന പഴയ രാഷ്ട്രീയ ശൈലിക്ക് പകരം സമാധാനത്തിന്റെയും നിർമ്മാണത്തിന്റെയും പുതിയ രാഷ്ട്രീയ മാതൃകയുമായി പയ്യന്നൂർ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണനും സംഘവും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിരാളികൾ തകർത്ത മതിൽ പുനർനിർമ്മിച്ചുകൊണ്ടാണ് ഇവർ വേറിട്ട രാഷ്ട്രീയ പോരാട്ടം നടത്തുന്നത്. ചൂരയിൽ വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണത്തിനായി മതിൽ എഴുതിയതിനെത്തുടർന്നാണ് കാറമേലിലെ യുഡിഎഫ് അനുഭാവിയായ കെ.പി. രേഖയുടെ മതിൽ തകർക്കപ്പെട്ടത്. സാധാരണ രീതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളുടെ ബോർഡുകൾ തകർക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യുന്നതാണ് കണ്ടുവരാറുള്ളതെങ്കിലും, ഇവിടെ ആ മതിൽ തന്നെ കെട്ടിപ്പൊക്കാനാണ് കുഞ്ഞികൃഷ്ണൻ പക്ഷം തീരുമാനിച്ചത്.

മതിൽ പുനർനിർമ്മിച്ച ശേഷം പായസം വിതരണം ചെയ്താണ് കുഞ്ഞികൃഷ്ണൻ അനുകൂലികൾ ഈ നടപടിയെ ആഘോഷമാക്കിയത്. ഇതാദ്യമായല്ല വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ ഇത്തരം സമാധാനപരമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. മുൻപ് ഒരു സ്കൂട്ടർ കത്തിച്ചപ്പോൾ പകരം മറ്റൊരു വാഹനം കത്തിക്കുന്നതിന് പകരം ‘സ്കൂട്ടർ ചലഞ്ച്’ നടത്തി പത്തു രൂപ വീതം നാട്ടുകാരിൽ നിന്ന് ശേഖരിച്ച് പുതിയ സ്കൂട്ടർ വാങ്ങി നൽകി ഇവർ മാതൃകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....