വടകരയിൽ വയോധികൻ സൈബര്‍ തട്ടിപ്പിനിരയായി ; നഷ്ടമായത് 1.37 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകരയിൽ വയോധികൻ അതിനൂതന സൈബര്‍ തട്ടിപ്പിനിരയായി, 1.37 കോടി രൂപ നഷ്ടപ്പെട്ടു. എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോയും ഓൺലൈൻ ട്രേഡിങ് ആപ്പും വഴിയാണ് തട്ടിപ്പുകാർ വൻ തുക തട്ടിയെടുത്തത്. സംഭവത്തിൽ ഇരയായ വയോധികൻ സൈബര്‍ പോലീസില്‍ പരാതി നല്‍കി. സോഷ്യൽ മീഡിയയിൽ കണ്ട എഐ വീഡിയോയുടെ താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ തൊട്ടതോടെ വയോധികന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലാവുകയായിരുന്നു. പിന്നീട് ഫോൺ ഹാക്ക് ചെയ്ത തട്ടിപ്പുകാര്‍ നൽകിയ നിർദ്ദേശിച്ചതനുസരിച്ച് ഇദ്ദേഹം ഒരു വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്ലിക്കേഷനും ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്തു.

ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത വ്യാജ ആപ്പിലൂടെ പല തവണകളായി ഇദ്ദേഹം നിക്ഷേപിച്ച 1.37 കോടി രൂപയാണ് തട്ടിപ്പുകാർ പൂർണ്ണമായും കവർന്നത്. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് വയോധികൻ പൊലീസിനെ സമീപിച്ചത്. എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഇത്തരം ലിങ്കുകളിലും ആപ്പുകളിലും ജനങ്ങൾ വീഴരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

0
മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ്...