അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വൃദ്ധനെ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ചൻകോവിൽ നദിയിൽ വള്ളവുമായി ഒഴുക്കിൽപ്പെട്ട വൃദ്ധനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. അട്ടച്ചാക്കൽ സ്വദേശി രാധാകൃഷ്ണന്റെ വള്ളമാണ് അച്ചൻകോവിൽ നദിയിലെ കാവ്മുറി കടവിൽ വെച്ച് ഒഴുക്കിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രിൽ ഉണ്ടായ ശക്തമായ മഴയിൽ ആയിരുന്നു സംഭവം നടന്നത്. നദിയുടെ അക്കരെ കരയിൽ കൃഷി ഭൂമിയുള്ള ആളാണ്‌ രാധാകൃഷ്ണൻ. കൃഷി ആവശ്യങ്ങൾക്കായി ഇയാൾ വള്ളം മാറുകരയിൽ കെട്ടി ഇട്ടിരുന്നു. മഴ വള്ളം നോക്കാനായി പോയ രാധാകൃഷ്ണൻ വള്ളത്തിൽ ചവിട്ടിയപ്പോൾ വെള്ളം നിറഞ്ഞ് കിടക്കുന്നത് മൂലം വള്ളം രാധാകൃഷ്ണനുമായി ഒഴുകി പോവുകയായിരുന്നു. മാളിയേക്കൽ കടവ്, വെട്ടൂർ കടവ് എന്നിവിടങ്ങളിൽ എല്ലാം വള്ളം അടുപ്പിച്ച് രക്ഷപെടാൻ നോക്കി എങ്കിലും കഴിഞ്ഞില്ല. ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തോളം ഒഴുകി പോയതായി പറയുന്നു. തുടർന്ന് പ്രമാടം ഗ്രാമ പഞ്ചായത്ത്‌ അംഗം ശങ്കറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇയാളെ രക്ഷപെടുത്തുകയായിരുന്നു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...