ശക്തമായ കാറ്റിലും മഴയിലും കോന്നിയുടെ വിവിധയിടങ്ങളിൽ വ്യാപകമായ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോന്നിയുടെ വിവിധയിടങ്ങളിൽ വ്യാപകമായ നാശനഷ്ടം. വൈദ്യുതി തൂണുകൾ ഒടിഞ്ഞതിനെ തുടർന്ന് കെഎസ്ഇബിക്കും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട്ടിൽ താന്നിമൂട്ടിൽ റോയി ഈപ്പൻ, മഹാരാജ് എന്നിവരുടെ വീടിനു മുകളിൽ മരം കടപുഴകി വീണ് ഭാഗികമായ നാശനഷ്ടം ഉണ്ടായി. അരുവാപ്പുലം പഞ്ചായത്തിലെ മുറ്റാക്കുഴി കിഴക്കേക്കര വീട്ടിൽ സരസമ്മ എന്നയാളുടെ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഭാഗികമായ നാശനഷ്ടം ഉണ്ടായി. പ്രമാടം ഗ്രാമപഞ്ചായത്തിലെ തെങ്ങും കാവ് മാവേലിൽ രാജു, മണി, വെട്ടൂർ മുറി വല്യ മണ്ണിൽ വീട്ടിൽ ലില്ലിക്കുട്ടി ശാമുവേല്‍, ഇളകൊള്ളൂർ മുണ്ടക്കാമുരുപ്പ് പടിഞ്ഞാറേ ചരുവിൽ വീട്ടിൽ അജു മേരി, മുറ്റാക്കുഴി കിഴക്കേക്കര സരസമ്മ, പുളിഞ്ചാണി പുഷ്പവിലാസം പുഷ്പ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് സരമായ നാശനഷ്ടമുണ്ടായി.

കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിൽ കെ എസ് ഇ ബി കോന്നി സെക്ഷൻ പരിധിയിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.40 ൽ ആധികം പോസ്റ്റുകൾ ആണ് പൂർണ്ണമായും ഭാഗികമായും തകർന്നത്. തേക്കുതോട്, തണ്ണിത്തോട്, കരിമാൻതോട്, ഞക്കുകാവ്, ഇളകൊള്ളൂർ, പൊന്തനാംകുഴി, വെള്ളപ്പാറ, മരങ്ങാട്ട് മുക്ക്, വെട്ടൂർ, അട്ടച്ചാക്കൽ എന്നിവിടങ്ങളിൽ ആണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണ് കെ എസ് ഇ ബിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. ഇപ്പോഴും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതായി കെ എസ് ഇ ബി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...