തിരുവനന്തപുരം പൂവാർ കോലുകാൽക്കടവിൽ സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂവാർ കോലുകാൽക്കടവിൽ സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദനം. ഗോപി, രവീന്ദ്രൻ എന്നിവരെയാണ് അയൽവാസികളായ രാജേന്ദ്രനും മകനും ചേർന്ന് മർദ്ദിച്ചത്. ഗോപിയുടെ വീടിന്റെ മതിൽ തകർന്ന് അയൽവാസിയുടെ പറമ്പിലേക്ക് വീഴുകയായിരുന്നു. മതിലിലെ ചുടുകല്ലുകൾ മാറ്റുന്നതിനിടെ ഉണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ മഴയിൽ ഗോപിയുടെ വീടിൻ്റെ മതിൽ തകർന്ന് രാജേന്ദ്രന്റെ വസ്തുവിലേക്ക് വീഴുകയായിരുന്നു.

രാവിലെ സഹോദരങ്ങളായ ഗോപി, രവീന്ദ്രൻ എന്നിവർ ഇഷ്ടികൾ എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അക്രമം. പ്രതികളായ രാജേന്ദ്രനും മകനും ഇഷ്ടിയെടുത്ത് ഗോപിയുടെയും രവീന്ദ്രനെയും തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഗോപി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളായ രാജേന്ദ്രൻ മകൻ ഋഷികേശ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...