മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. മല്ലപ്പള്ളി വെസ്റ്റ് വള്ളിക്കാട്ടില്‍ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (74) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ മല്ലപ്പള്ളി വെസ്റ്റ് വൈ.എം.സി ജംഗ്ഷനില്‍ ആയിരുന്നു അപകടം നടന്നത്. മല്ലപ്പള്ളിയില്‍ ബസില്‍ വന്നിറങ്ങിയതിന് ശേഷം ഇതേ സ്വകാര്യ ബസിന് മുന്നിലൂടെ ഇവര്‍ റോഡ്‌ മുറിച്ച് കടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നിലേക്ക് എടുക്കുകയും വൃദ്ധയെ ബസ് ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

കോട്ടയം – പന്തളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് അപകടത്തിന് കാരണമായത്. മേരിക്കുട്ടി വര്‍ഗീസ്  നെടുങ്ങാടപ്പള്ളിയില്‍ പ്രാര്‍ഥന യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കീഴ്വായ്പൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...