തൃശ്ശൂരിൽ മഴവെള്ള സംഭരണിയിൽ വീണ വയോധികയെ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മഴവെള്ള സംഭരണിയില്‍ വീണ വയോധികയെ രക്ഷിച്ചു. പഴുവില്‍ കുറുമ്പിലാവ് കളരിയക്കല്‍ ലീല (75) യാണ് 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയില്‍ വീണത്. തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജിൻ്റെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അപകടം നടന്നത്. ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയായിരുന്നു ഇത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലെ സംഘം വയോധികയെ രക്ഷിച്ചു. എസ്ഐ രാജേഷ് കയറുപയോഗിച്ച് കുഴിയിലേക്ക് ഇറങ്ങി. വയോധികയെ തോളിലെടുത്ത എസ്ഐയെ സഹപ്രവർത്തകർ കയർ വലിച്ച് മുകളിലേക്ക് എത്തിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ ലീലയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ രമേശ് ചന്ദ്രന്‍, ശ്രീജിത്, അഭയ് ഘോഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിൽ ഭാഗമായി. വയോധികയ്ക്ക് സാരമായ പരിക്ക് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....