വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ബദിയടുക്ക മൗവ്വാറിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗവ്വാർ സ്വദേശി പുഷ്പാവതി ( 65 ) ആണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. കഴുത്തിലെ സ്വർണമാല കാണാനില്ലെന്നു ബന്ധുക്കൾ പറയുന്നു.ബദിയടുക്ക പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് പുഷ്പാവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുഷ്പാവതിയുടെ സഹോദരിയുടെ മകൾ ബെംഗളൂരുവിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല. ഇതോടെ അവർ അയൽവാസികളെ ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് ജനാല വഴി നോക്കിയപ്പോഴാണ് പുഷ്പാവതിയെ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മുഖത്തും കഴുത്തിലും മുറിവുകൾ ഉണ്ടെന്നു ബന്ധുക്കൾ പറയുന്നു. ചാണകം പൂശിയ നിലത്ത് വലിച്ച പാടുകൾ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു. ആരോഗ്യവതിയായ പുഷ്പാവതിക്ക്‌ മറ്റു അസുഖങ്ങൾ ഒന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് പുഷ്പാവതി താമസിക്കുന്നത്. മരണത്തിൽ സംശയം ഉണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...