നെയ്യാറ്റിൻകരയിൽ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര : സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. തിങ്കളാഴ്ച പകൽ പത്തിന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളികുമാരിയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പകൽ 12ഓടെയാണ് ഇവർ മരിച്ചത്.

നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം ശേഷം ബുധൻ രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്കരിക്കും. നെയ്യാറ്റിൻകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭർത്താവ്: ക്രിസ്തുദാസ്, മക്കൾ: അരുൺ, അനൂപ്,  മരുമക്കൾ: ബിന്നി, ആമി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...