യു.എസ് – ഇസ്രയേൽ ആക്രമണം ; ഇറാനിൽ മരിച്ചവരുടെ എണ്ണം 787 ആയി

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ : ഇറാനെതിരായ അമേരിക്ക – ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയത്. ആദ്യ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. തുടർന്ന് ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷങ്ങൾ രൂക്ഷമായി. തുടർച്ചയായ നാലാം ദിവസവും ആക്രമണങ്ങൾ തുടരുകയാണ്.

ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും സർക്കാർ ഭരണസംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് യുഎസ് – ഇസ്രയേൽ സഖ്യം സംയുക്ത വ്യോമാക്രമണം നടത്തിയത്. തുടർന്നാണ് മേഖലയിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. ആയത്തുള്ള ഖമനേയിയുടെ കുടുംബാംഗങ്ങളും, ഇറാന്റെ ഉന്നത സൈനിക, രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ ആണവശേഷിയും ബാലിസ്റ്റിക് മിസൈൽ കരുത്തും തകർക്കാനാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു.

ഇറാന്റെ കമാൻഡ് നെറ്റ്‌വർക്കുകൾക്കും റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടം വരുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലെ ആറോളം യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. റിയാദിലെ യു.എസ് എംബസിക്ക് നേരെ ഇറാനിയൻ ഡ്രോണുകൾ ആക്രമണം നടത്തി. ദുബായ്, അബുദാബി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായി.

ഇതിനെത്തുടർന്ന് പല ഗൾഫ് രാജ്യങ്ങളും വ്യോമാതിർത്തി അടച്ചത് ആഗോള വ്യോമയാന മേഖലയെ ബാധിച്ചു. സംഘർഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ആ​ഗോള തലത്തിൽ പ്രതിസന്ധി രൂക്ഷമായി. ഇതോടെ പ്രവാസികളടക്കം നിരവധിയാളുകളാണ് ​ഗൾഫ് രാജ്യങ്ങളിൽ കടുങ്ങിയത്. നിലവിൽ ഭാ​ഗീകമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇത് ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...