അയർലൻഡിൽ കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരനെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ താമസിച്ചിരുന്ന അശ്വതി ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്നു. രണ്ടു ദിവസം മുൻപ് കാണാതായ ഇവരുടെ മൃതദേഹം കടൽ തീരത്തു നിന്നാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ച മൃതദേഹം അശ്വതിയുടെ സുഹൃത്തുക്കളാണ് തിരിച്ചറിഞ്ഞത്. മലയാളിയായ ബാംഗ്ലൂർ സ്വദേശിയാണ് അശ്വതി. ജോലി സംബന്ധമായി അയർലൻഡിലെ തന്നെ ലെറ്റർക്കെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് അവിടേക്ക് പോകാനിരിക്കെയാണ് അശ്വതിയെ തേടി മരണം എത്തിയത്.

ലുവാസ് ട്രെയിനിലെ യാത്രയ്ക്ക് ശേഷം അശ്വതിയെ കാണാതായതോടെ സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും കണ്ടെത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയിൽ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ മൃതദേഹം അശ്വതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുന്നതിനായി ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...