ഇറാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ : ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ശക്തമായ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മേഖലയിൽ രൂക്ഷമായ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്. നാലാം നാളും മധ്യപൂർവേഷ്യ സംഘർഷഭരിതമാണ്. യു എസ് സേനയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണം ഇന്ന് സൗദിയിലും ബഹ്റൈനിലുമാണ് ഉണ്ടായത്.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലെബനൻ ആസ്ഥാനമായ ബെയ്റൂത്തിലും ഒരേസമയം ഇസ്രയേൽ ആക്രമണം നടത്തി. ഇറാന്റെ വ്യോമതാവളങ്ങളും IRGC-യുടെ കമാൻഡ് സെന്ററും തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. കരസേനയെ അണിനിരത്തിയുള്ള ആക്രമണം ഇനി വരാനിരിക്കുന്നുവെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ, ഇറാൻ അമേരിക്കയെ ലക്ഷ്യമിടുന്നത് തടയാനാണ് ആദ്യനീക്കം നടത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ. യുദ്ധം ഉടൻ തീരുമെന്നും ഇറാൻ സൈന്യം ദുർബലമായെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...