ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ അസമാധാനത്തിലേക്ക് തള്ളിവിട്ട ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം കുറയ്ക്കാനാണ് മോദിയുടെ മൗനം വഴിതുറന്നിടുന്നതെന്ന് രാഹുല്‍ പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്ന നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് രാഹുലിന്റെ പ്രതികരണം.

‘അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം ലോകത്തെ വലിയൊരു വിഭാഗമാളുകളെയും അസന്തുഷ്ടിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരടക്കം കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഇറാനെതിരായ ആക്രമണങ്ങളും പശ്ചിമേഷ്യയ്ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളും രാജ്യം അപലപിക്കേണ്ടതുണ്ട്. ചര്‍ച്ചകളും സംയമനം പാലിക്കലുമാണ് സമാധാനത്തിലേക്കുള്ള വഴി’. രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.’ധാര്‍മികമായി നമ്മുടെ രാജ്യം വിഷയത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. നിരപരാധികളുടെ ജീവനും അന്താരാഷ്ട്ര നിയമങ്ങളുടെ പ്രതിരോധത്തിനുമായി ധൈര്യസമേതം നാം സംസാരിക്കേണ്ടതുണ്ട്’. രാഹുല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...