പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി ദേശീയ വക്താവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജെ ദേശീയ വക്താവ്. പ്രിയങ്കയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലിനെ പണം തട്ടിപ്പിന് മറയായി ഉപയോഗിച്ചുവെന്നാണ് ബിജെ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിക്കുന്നത്.വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവുകളാക്കിയാണ് ആരോപണം. പണം തട്ടിപ്പിന് കെ സി വേണുഗോപാലിനെ എങ്ങനെ ഒരു മറയായി ഉപയോഗിച്ചതെന്നത് ഈ വാട്ട്സ് ആപ്പ് ചാറ്റുകളിൽ വ്യക്തമാണെന്നും പ്രദീപ് ഭണ്ഡാരി വാർത്താ സമ്മേളനത്തിൽ വിശദമാക്കി. സീറ്റ് വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് ആരോപണം.

ബാവൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ കെ സി വേണുഗോപാൽ മുഖേനെ തട്ടിയെടുത്തു. രാഹുൽ ഗാന്ധിയോടും പ്രിയങ്ക വദ്രയോടും ഗാന്ധി കുടുംബത്തോടും ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് ഇതേ കെ.സി. വേണുഗോപാൽ. ഹരിയാന മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ഒരു കോൺഗ്രസ് പ്രവർത്തകയിൽ നിന്ന്, ബാവൽ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി രൂപ തട്ടിയെടുക്കാൻ അവർ അദ്ദേഹത്തെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചു. അഴിമതിയിൽ മുങ്ങിയ ഗാന്ധി-വദ്ര കുടുംബം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നാണ് ബിജെപി ദേശീയ വക്താവിന്റെ ആരോപണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...