തൃശൂരിൽ പട്ടാപ്പകൽ വയോധികയെ ലക്ഷ്യമിട്ട് മാല പൊട്ടിക്കൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ വയോധികയെ ലക്ഷ്യമിട്ട് മാല പൊട്ടിക്കൽ. മായന്നൂർ മാങ്കുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വർണ മാല കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മായന്നൂർ മാങ്കുളം പുത്തൻവീട്ടിൽ 78 വയസ്സുള്ള വിദ്യാവതി എന്ന വയോധികയാണ് മോഷണത്തിനിരയായത്.

ക്ഷീരകർഷകയായ വിദ്യാവതി, ചിറങ്കരയിലെ ക്ഷീര സംഘത്തിൽ കൊടുക്കാനായി പാലുമായി നടന്നു പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. പിന്നിൽ നിന്നെത്തിയ ബൈക്കിൽ സഞ്ചരിച്ച രണ്ടംഗ സംഘം കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പൊട്ടിച്ചെടുത്ത ശേഷം അതിവേഗം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ബൈക്കിലെത്തുന്ന പ്രതികളും മാല പൊട്ടിക്കുന്ന ദൃശ്യങ്ങളും വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ മറ്റ് സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...