വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആശുപത്രിയിലേക്ക് പോയ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പടിഞ്ഞാറുടക്കത്ത് വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ഭവാനി (76) ആണ് വാഹനാപകടത്തില്‍ മരിച്ചത്. കോയിക്കല്‍ മുക്ക് എണ്ണയ്ക്കാട് റോഡില്‍ കുട്ടമ്പേരൂര്‍ കുന്നത്തൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തിനു കിഴക്ക് വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം. മാന്നാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ കുന്നത്തൂര്‍ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുവെച്ച്‌ ഓട്ടോയില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവേ ആക്ടീവ സ്‌കൂട്ടറിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മക്കള്‍: ശോഭ, ഗീത. മരുമക്കള്‍: ശിവദാസന്‍, ശശിധരന്‍. സംസ്‍കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 നു വീട്ടു വളപ്പില്‍ .സഞ്ചയനം ചൊവ്വാഴ്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...