പോക്സോ കേസിൽ പ്രതിയ്ക്ക് 35 വർഷം തടവ് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോക്സോ കേസിലെ പ്രതിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പന്തളം കീരുകുഴി തകര മലങ്കുറ്റിയിൽ രാമന്റെ മകൻ നകുലനെയാണ് വിവിധ വകുപ്പുകളിലായി 35 വർഷം പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. അതിവേഗ കോടതി ജഡ്ജി എസ് ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. 2019 ൽ പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എസ്. സനൂജ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ പോലീസ് ഇൻസ്പെക്ടർ എസ് നൂ അമാനാണ് അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. പോക്സോ നിയമത്തിലെ 5( m), (n),6 വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും 50, 000 രൂപ പിഴയും, 9(l), (m), (n), 10 പ്രകാരം 15 വർഷം തടവും 30000 രൂപ പിഴയും ചേർത്ത് ആകെ 35 വർഷം തടവും 80000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 16 മാസം തടവ്കൂടി അനുഭവിക്കണം. പിഴത്തുകയിൽ 50000 രൂപ ഇരയ്ക്ക് നൽകണം. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കറ്റ് കിരൺ രാജ് ഹാജരായി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...