വീടുകള്‍ വയോജന സൗഹാര്‍ദമാക്കി അവരുടെ സംരക്ഷണം വീടുകളില്‍ നിന്ന് ആരംഭിക്കണം : കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീടുകള്‍ വയോജന സൗഹാര്‍ദമാക്കി അവരുടെ സംരക്ഷണം വീടുകളില്‍നിന്ന് ആരംഭിക്കണമെന്ന് മേയര്‍ ബീനാ ഫിലിപ്പ്. ‘വയോജന നയം കര്‍മ പഥത്തിലേക്ക്’ എന്ന വിഷയത്തില്‍ എസ്.കെ. പൊറ്റെക്കാട്ട് ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മേയര്‍. വീടുകളില്‍ വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാന്‍ ചവിട്ടു പടികള്‍ക്കും സ്റ്റെയര്‍കേയ്സുകള്‍ക്കും കൈവരികള്‍ നല്‍കണം. വയോജനങ്ങളുടെ ശാരീരിക, മാനസിക അവസ്ഥകള്‍ മനസിലാക്കി പെരുമാറാന്‍ മറ്റുള്ളവര്‍ക്ക് കഴിയണമെന്നും മേയര്‍ പറഞ്ഞു.

സമ​ഗ്ര വയോജന ക്ഷേമത്തിനായുള്ള കോര്‍പ്പറേഷന്റെ പ്രത്യേക പദ്ധതിക്കാണ് ശില്പശാലയോടെ തുടക്കമായത്. കോര്‍പ്പറേഷനിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള 280-ഓളം റിസോഴ്സ് പേഴ്സണ്‍സിനായാണ് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചത്. ഡോ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള 14 അം​ഗ കിലെ വൈജ്ഞാനിക സംഘം വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിച്ചു. വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍, പ്രശ്നപരിഹാര സംവിധാനങ്ങള്‍, സര്‍ക്കാരിന്റെ വയോജന ക്ഷേമ പദ്ധതികള്‍, അവയുടെ നടത്തിപ്പ്, ഭാവി പരിപാടികള്‍ എന്നിവ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.

വയോജന ക്ഷേമത്തിനായുള്ള സമ​ഗ്ര പദ്ധതിക്ക് ശില്പശാലയില്‍ രൂപം നല്‍കി. കോര്‍പ്പറേഷന്‍, സര്‍ക്കിള്‍, ഡിവിഷന്‍ തലങ്ങളില്‍ കോ-ഓഡിനേഷന്‍ സമിതി രൂപവത്കരിക്കും. ഡിവിഷന്‍ തലത്തില്‍ കൗണ്‍സിലര്‍, ആശ- അങ്കണവാടി പ്രവര്‍ത്തകര്‍, എ.ഡി.എസ്, സി.ഡി.എസ് അം​ഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തും. ഡിവിഷനുകളില്‍ 50 വീടുകള്‍ വീതമുള്ള ജിയോ​ഗ്രഫിക് ക്ലസ്റ്ററുകളുണ്ടായിരിക്കും. ക്ലസ്റ്റര്‍തല കോര്‍ ടീം മുതിര്‍ന്ന പൗരന്മാരുള്ള വീടുകള്‍ കണ്ടെത്തി വയോജന അയല്‍ക്കൂട്ടം രൂപീകരിക്കും.

ഓരോ അയല്‍ക്കൂട്ടത്തിലും സേവന വിതരണം നടത്താന്‍ കഴിയുന്നവരെ ഉള്‍പ്പെടുത്തി സേവന വിതരണ സംഘം രൂപീകരിക്കും. സേവന വിതരണ സംഘം വീടുകള്‍ സന്ദര്‍ശിച്ച്‌ വയോജനങ്ങള്‍ക്കുള്ള സേവന പദ്ധതി തയ്യാറാക്കണം. ക്ലസ്റ്റര്‍തല കോര്‍ ടീമിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കലും വാര്‍ഡുതല സമിതി മാസത്തില്‍ ഒരിക്കലും സേവന വിതരണ മോണിറ്ററിങ് നടത്തണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...